Latest Updates

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരിന്റെ പശ്ചാത്തലത്തില്‍ വടക്കേ ഇന്ത്യയിലെ നിരവധി വിമാനത്താവളങ്ങള്‍ താത്കാലികമായി അടച്ചു. പുതിയ അറിയിപ്പുണ്ടാകുന്നതുവരെ ഇവ തുറക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, നിരവധി വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചിട്ടുമുണ്ട്. ശ്രീനഗര്‍, ജമ്മു, ലേ, ധരംശാല, അമൃത്സര്‍ ഉൾപ്പെടെ പത്തു വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു.. വിമാനങ്ങളിലേക്കുള്ള വരവും പുറപ്പാടും തടസ്സപ്പെടുമെന്നതിനാല്‍ യാത്രക്കാര്‍ മുന്‍കൂട്ടി വിവരങ്ങള്‍ പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. എയര്‍ ഇന്ത്യ മെയ് 7 ഉച്ചയ്ക്ക് 12 മണിവരെയുള്ള ജമ്മു, ശ്രീനഗര്‍, ലേ, ജോധ്പൂര്‍, അമൃത്സര്‍, ഭുജ്, ജാംനഗര്‍, ചണ്ഡീഗഡ്, രാജ്കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കിയതായി അറിയിച്ചു. അമൃത്സറിലേക്കുള്ള രണ്ട് അന്താരാഷ്ട്ര വിമാനങ്ങള്‍ ഡല്‍ഹിയിലേക്ക് തിരിച്ചുവിട്ടതായും റിപ്പോര്‍ട്ടുണ്ട്. യാത്രക്കാര്‍ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും അറിയുന്നതിനായി എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്ന് എയര്‍ലൈന്‍സ് അഭ്യര്‍ത്ഥിച്ചു.

Get Newsletter

Advertisement

PREVIOUS Choice